Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop Price Hike

Kottayam

പാ​ച​കവാ​ത​ക​ത്തി​ന് സ​ബ്‌​സി​ഡി ന​ല്‍കി വി​ല​ക്ക​യ​റ്റം ത​ട​യ​ണം: തി​രു​വ​ഞ്ചൂ​ര്‍

കോ​ട്ട​യം: പാ​ച​കവാ​ത​ക​ത്തി​നും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ല്‍കി രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ര്‍ത്ത​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ. പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ലവ​ര്‍ധ​ന ത​ട​യ​ണ​മെ​ന്നും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ൾ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ന്‍ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍ച്ചും ധ​ര്‍ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ച​ക​വാ​ത​ക വി​ല​ക്ക​യ​റ്റം മൂ​ലം ഹോ​ട്ട​ലു​ക​ളും റെ​സ്റ്റ​റ​ന്‍റു​ക​ളും കാ​ന്‍റീ​നു​ക​ളും ഹോ​സ്റ്റ​ലു​ക​ളും പൂ​ട്ടി​യ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ക്കു തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വി​ല കൂ​ടി​യ​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍നി​ന്നാ​രം​ഭി​ച്ച മാ​ര്‍ച്ച് ന​ഗ​രം ചു​റ്റി ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി ധ​ര്‍ണ ന​ട​ത്തി.

ഐ​എ​ന്‍ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​യ​ന്‍ മാ​ത്യു, പി.​വി. പ്ര​സാ​ദ്, എം.​വി. മ​നോ​ജ്, ന​ന്തി​യോ​ട് ബ​ഷീ​ര്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്രീ​ത രാ​ജേ​ഷ്, പി.​എ​ച്ച്. അ​ഷ​റ​ഫ്, എം.​എ​ന്‍. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, രാ​ജ​ന്‍ കൊ​ല്ലം​പ​റ​മ്പി​ല്‍, പി.​വി. സു​രേ​ന്ദ​ര്‍, ടോ​ണി തോ​മ​സ്, ടി.​സി. റോ​യി, ബൈ​ജു പി. ​ജോ​ര്‍ജ്, സ​ക്കീ​ര്‍ ച​ങ്ങം​പ​ള്ളി​ല്‍, സ​ഖ​റി​യാ​സ് സേ​വ്യ​ര്‍, ബി​ജു കൂ​മ്പി​ക്ക​ല്‍, ഇ​ട​വ​ട്ടം ജ​യ​കു​മാ​ര്‍, അ​ച്ച​ന്‍കു​ത്ത് ചേ​ക്കോ​ന്ത​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up